Kerala
പാലക്കാട് ഇൻഡ്യ സഖ്യം പൊതു സ്ഥാനാർഥിയെ നിർത്താൻ തയ്യാറായാൽ DMK പിന്തുണയ്ക്കും: പി.വി അൻവർ
Kerala

'പാലക്കാട് ഇൻഡ്യ സഖ്യം പൊതു സ്ഥാനാർഥിയെ നിർത്താൻ തയ്യാറായാൽ DMK പിന്തുണയ്ക്കും': പി.വി അൻവർ

Web Desk
|
18 Oct 2024 10:49 AM GMT

ബിജെപിയെയും വർഗീയ ശക്തികളെയും തോൽപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ പിന്തുണയെന്നും പി.വി അൻവർ

നിലമ്പൂർ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം പൊതു സ്ഥാനാർഥിയെ നിർത്താൻ തയ്യാറായാൽ ഡിഎംകെ പിന്തുണയ്ക്കുമെന്ന് പി.വി അൻവർ എംഎൽഎ. കോൺഗ്രസുമായും എൽഡിഎഫുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്.‌ ബിജെപിയെയും വർഗീയ ശക്തികളെയും തോൽപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ പിന്തുണയെന്നും പി.വി അൻവർ പറഞ്ഞു.

എല്ലാവർക്കും യോജിക്കാനാവുന്ന ഒരു സാധാരണക്കാരനെ ഇൻഡ്യ മുന്നണിയുടെ ഭാഗമായി പാലക്കാട് സ്ഥാനാർഥിയായി നിർത്തിയാൽ ഡിഎംകെ അവരെ പിന്തുണയ്ക്കും. ആ സ്ഥാനാർഥിയെ ജയിപ്പിച്ച് നിയമസഭയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Similar Posts