Kerala
Allegations against him baseless, legal action if he does not apologize; Anwar P. Sasis lawyer notice, latest news malayalam, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം, മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി; അൻവറിന് പി. ശശിയുടെ വക്കീൽ നോട്ടീസ്
Kerala

ശശിക്കെതിരെ സിപിഎമ്മിന് നൽകിയ പരാതി പുറത്തുവിട്ട് പി.വി.അൻവർ; പരാതിയിൽ ലൈംഗികാരോപണങ്ങളും

Web Desk
|
1 Oct 2024 7:12 AM GMT

പരാതിയുമായെത്തുന്ന സ്ത്രീകളുടെ നമ്പർ വാങ്ങി ചിലരോട് ശശി ശൃംഗാരഭാവത്തിൽ സംസാരിച്ചെന്നും ആരോപണം

മലപ്പുറം: പി.ശശിക്കെതിരെ സിപിഎമ്മിന് നൽകിയ പരാതി പുറത്തുവിട്ട് പി.വി.അൻവർ എംഎൽഎ. ലൈംഗിക ആരോപണങ്ങളും അൻവർ ശശിക്കെതിരെ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശശി വിലയ സാമ്പത്തിക തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ നമ്പർ വാങ്ങിവെക്കുന്നുണ്ടെന്നുമുള്ള ​ഗുരുതര ആരോപണങ്ങൾ അൻവർ ശശിക്കെതിരെ ‌നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

ഇങ്ങനെ നമ്പർ വാങ്ങിവെക്കുന്നവരിൽ ചിലരോട് ശശി ശൃംഗാരഭാവത്തിൽ സംസാരിക്കും. ഇവരുടെ നമ്പർ കൈക്കലാക്കിയ ശേഷം കേസന്വേഷണത്തിന്റെ പേരിൽ എന്ന് വ്യാജേന ഫോണിൽ ബന്ധപ്പെടുമെന്നും ശശിക്കെതിരെ നൽകിയ പരാതിയിൽ അൻവർ പറയുന്നുണ്ട്. ശശി വലിയ കച്ചവടക്കാർ തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ ഇടപെട്ട് ലക്ഷങ്ങൾ പാരിതോഷികം വാങ്ങുന്നുവെന്നും പരാതിയിൽ അന്‍വർ ഉന്നയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഒരു ടെലിവിഷൻ ചർച്ചയിൽ താൻ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെകുറിച്ച് ഒരു പരാതിയും നൽകിയിട്ടില്ലെന്ന് സിപിഐഎം പ്രതിനിധി അഡ്വ: അനിൽ കുമാർ നടത്തിയ പ്രസ്താവന പൊതുസമൂഹത്തിനിടയിൽ തനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയിരിക്കുകയാണെന്നും തൽക്കാലം പുറത്തുവിടണ്ട എന്ന് ഉദ്ദേശിച്ചിരുന്ന പരാതി ഇപ്പോൾ തന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിന്റെ ഭാ​ഗമായി പുറത്തുവിടകയാണെന്നും അൻവർ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് എംഎൽഎ പരാതി‌ പുറത്തുവിട്ടത്.

അതേസമയം വിഷയത്തിൽ കാര്യമായ പ്രതികരണത്തിന് ശശി തയാറായില്ല. അൻവറിന്റെ ആരോപണത്തെ സംബന്ധിച്ച് പറയേണ്ടതെല്ലാം പാർട്ടി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഒഴിഞ്ഞുമാറി. പാർട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതിനപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts