കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് പൂട്ടി പി.വി.ശ്രീനിജൻ എം.എൽ.എ
|കഴിഞ്ഞ എട്ടുമാസത്തെ വാടകയായ എട്ടു ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നും എംഎൽഎ അറിയിച്ചു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് മുടങ്ങി. ട്രയൽസ് നടക്കേണ്ട കൊച്ചി പനമ്പിള്ളി നഗർ സ്‌കൂളിന്റെ ഗേറ്റ് പി.വി.ശ്രീനിജൻ എം.എൽ.എ പൂട്ടിയതാണ് ട്രയൽ മുടങ്ങാൻ കാരണം. സ്‌പോർട്‌സ് കൗൺസിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ എം.എൽ.എ പറഞ്ഞു. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ളതാണ് ഈ ഗ്രൗണ്ട്.
കഴിഞ്ഞ എട്ടുമാസത്തെ വാടകയായ എട്ടു ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നും എംഎൽഎ അറിയിച്ചു. പൊലീസുമെത്തിയാണ് എം.എൽ.എ ട്രയൽസ് തടഞ്ഞത്. കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് പലതവണ ക്ലബിനെ സമീപിച്ചെങ്കിലും പ്രശ്‌നപരിഹാരത്തിന് വന്നില്ലെന്നും എം.എൽ.എ പറയുന്നു. കുടിശ്ശിക ലഭിച്ചാൽ മാത്രമേ ഗ്രൗണ്ട് തുറന്ന് കൊടുക്കൂവെന്ന് ജില്ലാ സ്‌പോർട് കൗൺസിൽ പ്രസിഡന്റ് കൂടിയായ എം.എൽ.എ പറയുന്നു.
നൂറിലധികം കുട്ടികളും മാതാപിതാക്കളും പുലർച്ചെ മുതൽ ഗേറ്റിൽ കാത്തിരിക്കുകയാണ്. കേരളത്തിന്‍റെ എല്ലാ ജില്ലകളില്‍ നിന്നുള്ള കുട്ടികളും ഇവിടെ എത്തിയിട്ടുണ്ട്. മുന്‍കൂട്ടി തീരുമാനിച്ച സെലക്ഷന്‍ ട്രയല്‍സായിരുന്നു. അപ്പോഴൊന്നും ഇടപെടാത രാവിലെ അവരെ പുറത്ത് നിര്‍ത്തി ഗേറ്റ് പൂട്ടുന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നു.