റോഡുകളിലെ വിജിലൻസ് പരിശോധനയെ പിന്തുണച്ച് മന്ത്രി
|'ഓപ്പറേഷൻ സരൾ റാസ്‍ത' എന്ന പേരില്‍ പിഡബ്ല്യുഡി റോഡുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
റോഡുകളിലെ വിജിലൻസ് പരിശോധനയെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തെറ്റായ പ്രവണത അംഗീകരിക്കാനാകില്ലെന്നും സുതാര്യത ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരും കരാറുകാറും നന്നായി ജോലി ചെയ്യുന്നവരാണ്. എന്നാൽ തെറ്റായ ചില കൂട്ടുകെട്ടുകൾ ഉണ്ടെന്നും അത് അംഗീകരിക്കാനാകില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
'ഓപ്പറേഷൻ സരൾ റാസ്‍ത' എന്ന പേരില്‍ പിഡബ്ല്യുഡി റോഡുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.112 റോഡുകൾ പരിശോധിച്ച വിജിലൻസ്, നിർമാണത്തിൽ വ്യാപക ക്രമക്കേടാണ് ഉള്ളതെന്ന് വ്യക്തമാക്കി.
അറ്റകുറ്റപ്പണി ചെയ്യുന്ന റോഡുകൾ ആറുമാസം കഴിഞ്ഞാൽ തകരുന്നു. ഗ്യാരന്‍റി പീരീഡ് കഴിഞ്ഞാൽ വീണ്ടും കരാർ നൽകാൻ പിഡബ്ല്യുഡി എഞ്ചിനീയർമാർ ശിപാർശ ചെയ്യുകയാണെന്നും വിജിലന്‍സ് കണ്ടെത്തി
റോഡുകളിലെ കുണ്ടും കുഴിയും രാഷ്ട്രീയ വിവാദമായി നിൽക്കുമ്പോഴാണ് വിജിലൻസ് പരിശോധന.