Kerala
യോഗ്യത പരിഗണിക്കാതെ പ്രധാനധ്യാപകരെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ ക്വാളിഫൈഡ് ടീച്ചേഴ്സ് യൂണിയന്‍
Kerala

യോഗ്യത പരിഗണിക്കാതെ പ്രധാനധ്യാപകരെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ ക്വാളിഫൈഡ് ടീച്ചേഴ്സ് യൂണിയന്‍

Web Desk
|
26 Oct 2021 1:32 AM GMT

യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നത് ഹൈക്കോടതി വിധിക്കും

യോഗ്യത പരിഗണിക്കാതെ പ്രധാനാധ്യാപകരെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ക്വാളിഫൈഡ് ടീച്ചേഴ്സ് യൂണിയന്‍. യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നത് ഹൈക്കോടതി വിധിക്കും .വിദ്യാഭ്യാസവകാശ നിയമത്തിനും എതിരാണെന്നാണ് അധ്യാപകർ പറയുന്നത്.

സ്ഥാനക്കയറ്റ തർക്കത്തെ തുടർന്ന് 1700 ഓളം സർക്കാർ പ്രൈമറി സ്കൂളുകളില്‍ പ്രധാനധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മീഡിയവണ്‍ ഇത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അടിയന്തരമായി പ്രധാനധ്യാപകരെ നിയമിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി നിർദേശം നല്‍കി. എന്നാല്‍ യോഗ്യത പരിഗണിക്കാതെ താത്ക്കാലിക സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം. യോഗ്യതാപരീക്ഷ പാസാകാത്തവരെ പ്രധാനധ്യാപകരായി നിയമിക്കാന്‍ തീരുമാനിച്ചതാണ് നിയമകുരുക്ക് ഉണ്ടാക്കിയതെന്നിരിക്കെ സർക്കാർ വീണ്ടും അതേ രീതി പിന്തുടരുന്നതിനെ ഒരു വിഭാഗം അധ്യാപകർ എതിർക്കുകയാണ്.

പുതിയ സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് യോഗ്യതാ പരീക്ഷയെഴുതിയ അധ്യാപകരുടെ കൂട്ടായ്മയുടെ തീരുമാനം. യോഗ്യതാ പരീക്ഷ പാസായവരെ മാത്രമേ നിയമിക്കാവൂ എന്ന് ഹൈക്കോടതി വിധി, 50 വയസു കഴിഞ്ഞവർക്ക് യോഗ്യതാ പരീക്ഷയില്‍ ഇളവ് നല്‍കണമെന്ന് ചട്ടഭേദഗതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത് ഇവ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക.

അതേസമയം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അധ്യാപക സംഘടനകളിലെ മുതിർന്ന അംഗങ്ങള്‍ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നവരാണ്. 50 വയസു കഴിഞ്ഞവർക്ക് യോഗ്യതാ പരീക്ഷ ഇളവ് ചെയ്യണമെന്ന നിലപാടുള്ളവരാണ് മുതിർന്ന അംഗങ്ങള്‍. സർക്കാർ തീരുമാനം കോടതി സ്റ്റേ ചെയ്താല്‍ പ്രധാനധ്യാപക തസ്തിക ഒഴിഞ്ഞ് കിടക്കുകയും വിദ്യാലയങ്ങളുടെ പ്രവർത്തനം താളം തെറ്റുകയും ചെയ്യുകയാവും ഉണ്ടാവുക.



Similar Posts