Kerala
ഓർഡിനൻസ് അടിയന്തര പ്രമേയത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്‍വഴക്കം: മന്ത്രി പി.രാജീവ്
Kerala

ഓർഡിനൻസ് അടിയന്തര പ്രമേയത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്‍വഴക്കം: മന്ത്രി പി.രാജീവ്

Web Desk
|
22 Feb 2022 6:05 AM GMT

ലോകായുക്തയുടെ അധികാരം കവരുമെന്നത് വസ്തുതാ വിരുദ്ധമാണ്. ലോകായുക്തയെ ദുർബലപ്പെടുത്തുന്ന ഒന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയതിനു പിന്നാലേ മറുപടിയുമായി നിയമ മന്ത്രി പി.രാജീവ്. ഓർഡിനൻസ് അടിയന്തരപ്രമേയത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണ്. ചർച്ച ചെയ്യുന്നതിന് ഭയമില്ല. ഒരു അധികാരവും എടുത്ത് കളഞ്ഞിട്ടില്ലെന്നും പി. രാജീവ് പറഞ്ഞു.

ഭരണഘടനയുമായി ചേർന്ന് നിൽക്കുന്നതല്ല പതിനാലാം വകുപ്പ്. ഇത് വിചിത്രമായ വകുപ്പാണ്. അതിലാണ് ഭേദഗതി വരുത്തുന്നത്. രാജ്യത്ത് ഒരിടത്തും നിലവിലില്ലാത്ത നിയമമാണ്. രാജ്യത്ത നിലവിലുള്ള വ്യവസ്ഥകൾക്ക് അനുസൃതമായ ഭേദഗതിയാണ് കൊണ്ട് വന്നതെന്നും മന്ത്രി പറഞ്ഞു.

'നിയമപരമായി നിലനിൽക്കുമെന്ന് ഗവർണറും പറഞ്ഞിട്ടുണ്ട്. ലോക്പാൽ നിയമത്തിലും ഇതില്ല. എജിയുടെ നിയമോപേദേശവും ഇക്കാര്യത്തിൽ ലഭ്യമായിട്ടണ്ട്'.- അദ്ദേഹം പറഞ്ഞു.

ലോകായുക്തയുടെ അധികാരം കവരുമെന്നത് വസ്തുതാ വിരുദ്ധമാണ്. ലോകായുക്തയെ ദുർബലപ്പെടുത്തുന്ന ഒന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ നിയമമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു. സംസ്ഥാനത്തിന്റെ നിയമമന്ത്രി പറഞ്ഞത് ഭരണഘടനാ വിരുദ്ധമാണ്. ഇഷ്ടക്കാരെ സംരക്ഷിക്കൻ നിയമത്തെ ദുർബലപ്പെടുത്തി. കേന്ദ്രത്തേക്കാൾ വലിയ സംസ്ഥാന കമ്മിറ്റിയുള്ളപ്പോൾ നിങ്ങൾക്ക് തീരുമാനിക്കാമെന്നും വി.ഡി സതീശൻ പറഞ്ഞു.

Similar Posts