Kerala
Mueen Ali Thangal
Kerala

''റാഫി സ്ഥിരമായിട്ട് മെസേജ് അയക്കാറുണ്ട്, അദ്ദേഹത്തിന്റെ പിന്നിലെന്തെന്ന് അറിയില്ല': മുഈൻ അലി തങ്ങൾ

Web Desk
|
21 Jan 2024 5:43 AM GMT

''ഭീഷണിക്ക് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതൊക്കെ പൊലീസ് അന്വേഷിക്കണം''

മലപ്പുറം: പാണക്കാട് മുഈനലി തങ്ങൾ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഹാജരായി. റാഫി പുതിയകടവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൊഴി രേഖപ്പെടുത്താനാണ് തങ്ങൾ ഹാജരായത്. മുഈനലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്‌നം ഉണ്ടാക്കുമെന്നായിരുന്നു റാഫിയുടെ ഭീഷണി.

''റാഫിയുടെ പശ്ചാത്തലം എനിക്കറിയില്ല. അദ്ദേഹം സ്ഥിരമായി മെസേജ് അയക്കാറുണ്ട്, എല്ലാ കാര്യവും പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്. ഭീഷണിക്ക് കാരണം എന്തെന്ന് അറിയില്ല. ഒരാൾ ഫോണിൽ വിളിച്ച് വീൽചെയറിൽ ഇരുത്തുമെന്ന് പറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പരാതിയൊക്കെ കൊടുത്തു. ഭീഷണിക്ക് പിന്നിൽ പ്രേരണയുണ്ടോ എന്നതൊക്കെ പൊലീസ് അന്വേഷിക്കണം- മുഈനലി തങ്ങൾ പറഞ്ഞു.

റാഫിയുടെ ഓഡിയോ സന്ദേശമടക്കമാണ് തങ്ങള്‍ മലപ്പുറം പൊലീസിൽ പരാതി നൽകിയത്.

മുഈനാലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് ഭീഷണി. 'തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നായിരുന്നു ഭീഷണി സന്ദേശം.

watch video report


Similar Posts