Kerala
The court will hear the case of Abdul Rahims release on December 8
Kerala

'ആകെ ലഭിച്ചത് 47.87 കോടി'; വരവ്-ചെലവ് കണക്കുകൾ പുറത്തുവിട്ട് റഹീം നിയമസഹായ സമിതി

Web Desk
|
15 Nov 2024 10:57 AM GMT

ദിയാ ധനമുൾപ്പെടെ 36 കോടി 27 ലക്ഷം രൂപ ചെലവായി. 11,60,30,420 രൂപ ബാക്കിയുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ നിയമസഹായ സമിതി വരവ്-ചെലവ് കണക്കുകൾ പുറത്തുവിട്ടു. നിയമസഹായ സമിതിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.

47 കോടി 87 ലക്ഷം രൂപയാണ് ആകെ സഹായമായി ലഭിച്ചത്. ദിയാ ധനമുൾപ്പെടെ 36 കോടി 27 ലക്ഷം രൂപ ചെലവായി. ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ അക്കൗണ്ടിലുണ്ട്. അത് എന്ത് ചെയ്യണമെന്ന് റഹീം നാട്ടിലെത്തിയ ശേഷം തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഈ മാസം 17നാണ് പുതിയ ബെഞ്ച് പരിഗണിക്കുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് തങ്ങൾക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും ബന്ധപ്പെട്ടവർ അതിൽനിന്ന് പിൻമാറണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Similar Posts