Kerala
Rahul Easwar praises Suresh Gopi in Shida Jagat misbehavior case, Suresh Gopi-Rahul Easwar, Suressh Gopi
Kerala

'എന്തൊരു മനുഷ്യനാണ് താങ്കൾ, സുരേഷേട്ടാ'; പ്രശംസിച്ച് രാഹുൽ ഈശ്വർ

Web Desk
|
28 Oct 2023 8:09 AM GMT

ഷിദയോട് വാത്സല്യത്തോടെയാണ് പെരുമാറിയതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം

കോഴിക്കോട്: മീഡിയവൺ സ്‌പെഷൽ കറസ്‌പോണ്ടന്റ് ഷിദ ജഗത്തിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടൻ സുരേഷ് ഗോപിയെ പ്രശംസിച്ച് സംഘ്പരിവാർ സഹയാത്രികൻ രാഹുൽ ഈശ്വർ. നടന്റെ ക്ഷമാപണ പോസ്റ്റിനു താഴെയാണ് എന്തൊരു മനുഷ്യനാണു താങ്കളെന്നു പറഞ്ഞ് പ്രശംസ. എങ്ങനെ പ്രതികരിക്കണമെന്നതിനു മാതൃകയാണ് സുരേഷ് ഗോപിയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.

''എന്തൊരു മനുഷ്യനാണ് താങ്കൾ, സുരേഷേട്ടാ.. എങ്ങനെ പ്രതികരിക്കണമെന്നതിന്റെ മാതൃകയാണ്. പ്രണാമം. അഭിമാനം''-ഇങ്ങനെയായിരുന്നു രാഹുലിന്റെ പ്രതികരണം.


മാധ്യമങ്ങളുടെ മുന്നിൽവച്ച് വാത്സല്യത്തോടെയാണ് ഷിദയോട് പെരുമാറിയതെന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ കുറിച്ചത്. ആ കുട്ടിക്ക് എന്തു തോന്നിയോ അതിനെ മാനിക്കണമെന്നാണു തന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്കു മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

എന്നാൽ, സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നാണ് ഷിദ ജഗത് പ്രതികരിച്ചത്. മോശം പെരുമാറ്റത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഷിദ വ്യക്തമാക്കി.

Similar Posts