Kerala
ഓഫീസ് തകർക്കൽ; ബഫർസോൺ വിഷയത്തിൽ ഇടപെട്ടതിന്റെ തെളിവുമായി രാഹുൽ ഗാന്ധിയുടെ പ്രതികരണം
Kerala

ഓഫീസ് തകർക്കൽ; ബഫർസോൺ വിഷയത്തിൽ ഇടപെട്ടതിന്റെ തെളിവുമായി രാഹുൽ ഗാന്ധിയുടെ പ്രതികരണം

Web Desk
|
24 Jun 2022 12:21 PM GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്താണ് അദ്ദേഹം പങ്കുവെച്ചത്

വയനാട്ടിലെ തന്റെ ഓഫീസ് അടിച്ചു തകർത്തതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ബഫർസോൺ വിഷയത്തിൽ ഇടപെട്ടതിന്റെ കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്താണ് അദ്ദേഹം പങ്കുവെച്ചത്. കേരള മുഖ്യമന്ത്രിയ്ക്കും കത്തയച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് രാഹുൽ അഭ്യർത്ഥിച്ചു.


My letter to the Prime Minister, drawing his attention to the plight of the local communities of Wayanad whose...

Posted by Rahul Gandhi on Friday, June 24, 2022

ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.


Rahul Gandhi reacts toattack of his office in Wayanad

Similar Posts