Kerala
![സെഞ്ച്വറി ഇല്ല, ഇഞ്ച്വറി: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ സെഞ്ച്വറി ഇല്ല, ഇഞ്ച്വറി: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ](https://www.mediaoneonline.com/h-upload/2022/06/03/1298546-rahul-mamgootathil.webp)
Kerala
'സെഞ്ച്വറി ഇല്ല, ഇഞ്ച്വറി': പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
![](/images/authorplaceholder.jpg?type=1&v=2)
3 Jun 2022 5:00 AM GMT
യുഡിഎഫ് ക്യാമ്പിലെ അടക്കം കണക്കുകൾ തെറ്റിച്ചുകൊണ്ടാണ് ഉമാ തോമസ് തൃക്കാക്കരയിൽ മുന്നേറ്റം നടത്തുന്നത്.
കൊച്ചി: തൃക്കാക്കരയിലെ വിജയത്തിലൂടെ 100 സീറ്റ് നേടുമെന്ന എൽഡിഎഫ് അവകാശവാദത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'സെഞ്ച്വറി ഇല്ല, ഇഞ്ച്വറി' എന്നാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തൃക്കാക്കരയിലെ ജനവിധി കെ റെയിൽ വേണ്ട എന്ന വിധിയെഴുത്താണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും കെ റെയിൽ വേണ്ടെന്നുവെക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ക്യാമ്പിലെ അടക്കം കണക്കുകൾ തെറ്റിച്ചുകൊണ്ടാണ് ഉമാ തോമസ് തൃക്കാക്കരയിൽ മുന്നേറ്റം നടത്തുന്നത്. ഏറ്റവും അവസാനം പുറത്തുവരുന്ന കണക്കുകൾ പ്രകാരം 12,113 വോട്ടുകൾക്കാണ് ഉമാ തോമസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് മുന്നിലെത്താനായില്ല.