Kerala
ചോദ്യമുയർന്നാൽ മരണത്തിന്റെ വ്യാപാരികൾ, പരാജയങ്ങൾ മറയ്ക്കാൻ ലോക്ഡൗണും കേരളം നമ്പർ വൺ-പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala

ചോദ്യമുയർന്നാൽ മരണത്തിന്റെ വ്യാപാരികൾ, പരാജയങ്ങൾ മറയ്ക്കാൻ ലോക്ഡൗണും കേരളം നമ്പർ വൺ-പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
27 July 2021 1:04 PM GMT

രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിൻ്റെ മിടുക്ക്, കേസ് കൂടുമ്പോൾ ജനങ്ങളുടെ വീഴ്ച്ച

കേരളത്തിന്റെ കോവിഡ് പ്രതിരോധസംവിധാനം പാടെ പാളിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കേരളം ഒന്നാമത് എന്ന സർക്കാർ ടാഗ് ലൈൻ ഉപയോഗിച്ചാണ് രാഹുലിന്റെ പരിഹാസം. ഏറ്റവും അധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാമത്, ഏറ്റവും അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിൽ അഞ്ചാമത്, ഏറ്റവും അധികം ജില്ലകളിൽ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിൽ രണ്ടാമത് എന്നിങ്ങനെ സംസ്ഥാനം കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടതിന്റെ കണക്ക് ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ പോസ്റ്റ്.

സുബൈദ താത്ത ആടിനെ വിറ്റ് പണം കൊടുത്തിട്ടും കേരളത്തിലാവശ്യത്തിന് സൗജന്യം വാക്‌സിനില്ലെന്ന് രാഹുൽ പരിഹസിച്ചു. രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിന്റെ മിടുക്ക്, കേസ് കൂടുമ്പോൾ ജനങ്ങളുടെ വീഴ്ച്ചയെന്ന് പറയുന്നതാണ് കേരളത്തിലെ സിസ്റ്റമെന്നും രാഹുൽ പറഞ്ഞു.

ചോദ്യമുയർന്നാൽ, മരണത്തിന്റെ വ്യാപാരികൾ. പരാജയങ്ങൾ മറയ്ക്കാൻ ലോക്ക് ഡൗണും, ഫൈനും, മൊത്തത്തിൽ കേരളം നമ്പർ 1!- രാഹുൽ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളം ഒന്നാമത്, ഏറ്റവും അധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാമത്. ഏറ്റവും അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിൽ അഞ്ചാമത്.

ഏറ്റവും അധികം ജില്ലകളിൽ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിൽ രണ്ടാമത്. 18-45 വയസ്സ് ക്യാറ്റഗറിയിൽ വാക്സിനേഷനിൽ ദേശിയ ശരാശരി 21 ശതമാനം ആകുമ്പോൾ കേരളം 16 ശതമാനം. ആരോഗ്യ പ്രവർത്തകർക്കുള്ള ഫസ്റ്റ് ഡോസ് വാക്സിനേഷൻ വിതരണത്തിൽ ഇരുപത്തിരണ്ടാം സ്ഥാനം.

സുബൈദ താത്ത ആടിനെ വിറ്റ് പണം കൊടുത്തിട്ടും കേരളത്തിലാവശ്യത്തിന് സൗജന്യം വാക്സിനില്ല.... രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിൻ്റെ മിടുക്ക്, കേസ് കൂടുമ്പോൾ ജനങ്ങളുടെ വീഴ്ച്ച! ചോദ്യമുയർന്നാൽ, മരണത്തിൻ്റെ വ്യാപാരികൾ. പരാജയങ്ങൾ മറയ്ക്കാൻ ലോക്ക് ഡൗണും, ഫൈനും! മൊത്തത്തിൽ കേരളം നമ്പർ 1!

Related Tags :
Similar Posts