Kerala
റെയിൽവേ ജീവനക്കാരൻ ട്രെയിനിൽ മരിച്ച നിലയിൽ
Kerala

റെയിൽവേ ജീവനക്കാരൻ ട്രെയിനിൽ മരിച്ച നിലയിൽ

Web Desk
|
17 Dec 2022 4:17 AM GMT

മുതിർന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് സ്വാമിനാഥൻ ജീവനൊടുക്കിയതെന്ന് ആരോപണമുണ്ട്

തിരുവനന്തപുരം: കന്യാകുമാരിയിൽ റെയിൽവേ ജീവനക്കാരനെ ട്രെയിനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കന്യാകുമാരി റെയിൽവേ ഓഫീസിലെ ജീവനക്കാരനായ അരുവായ്മൊഴി സ്വദേശി സ്വാമിനാഥനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ട്രെയിനിന്റെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന അയർലൻഡ് എക്സ്പ്രസിലായിരുന്നു സംഭവം. മുതിർന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് സ്വാമിനാഥൻ ജീവനൊടുക്കിയതെന്ന് ആരോപണമുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Similar Posts