കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പുകൾ അനുവദിച്ച് റെയിൽവെ
|പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം.
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ച് റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. ഒരു മിനുറ്റാണ് ട്രെയിനുകള്‍ക്കുള്ള സ്റ്റോപ്പേജ് സമയം. ട്രെയിനുകളും അനുവദിച്ച സ്റ്റോപ്പും ഇങ്ങനെ...
1.ട്രെയിൻ നമ്പർ.12618 എച്ച്.നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്
2023 ജൂലായ് 15-ന് എച്ച്.നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള ഡെയ്‌ലി എക്‌സ്പ്രസിന് വടകര-കോഴിക്കോട് സെക്ഷനിലെ കൊയിലാണ്ടി സ്റ്റേഷനിൽ സ്റ്റോപ് നല്‍കും
2. ട്രെയിൻ നമ്പർ.16381 പൂനെ - കന്യാകുമാരി ഡെയ്‌ലി എക്സ്പ്രസ്
പൂനെ ജംഗ്ഷൻ - കന്യാകുമാരി ഡെയ്‌ലി എക്‌സ്പ്രസിന്( പൂനെ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നു) 2023 ജൂലൈ 15 മുതൽ പാലക്കാട് - തൃശൂർ സെക്ഷനിലെ ഒറ്റപ്പാലം സ്റ്റേഷനിൽ സ്റ്റോപ് നല്‍കും.
3.ട്രെയിൻ നമ്പർ. 16604 തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്പ്രസ്
2023 ജൂലായ് 16-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്‌സ്പ്രസിന് കുറ്റിപ്പുറം, കൊയിലാണ്ടി സ്റ്റേഷനുകളിൽ സ്റ്റോപ്പ് നൽകും
4.ട്രെയിൻ നമ്പർ.16344 മധുര - തിരുവനന്തപുരം അമൃത എക്സ്പ്രസ്
മധുര ജംഗ്ഷൻ-തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി അമൃത എക്സ്പ്രസ്( മധുര ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നു) 2023 ജൂലൈ 16 മുതൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ അധിക സ്റ്റോപ്പ്.
5. ട്രെയിൻ നമ്പർ. 16347 തിരുവനന്തപുരം - മംഗളൂരു ഡെയ്‌ലി എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്‌സ്പ്രസിന്( തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നു) 2023 ജൂലൈ 16 മുതൽ അങ്കമാലി - തൃശൂർ സെക്ഷനിലെ ചാലക്കുടി സ്റ്റേഷനിൽ അധിക സ്റ്റോപ്പ്
6.ട്രെയിൻ നമ്പർ.16603 മംഗളൂരു-തിരുവനന്തപുരം ഡെയ്‌ലി എക്സ്പ്രസ്
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി ഡെയ്‌ലി എക്‌സ്പ്രസിന്( മംഗളൂരു സെൻട്രൽ വഴി പുറപ്പെടുന്നു) 2023 ജൂലൈ 16 ന് ആലപ്പുഴ - ഹരിപ്പാട് സെക്ഷനിലെ അമ്പലപ്പുഴ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നല്‍കും
7.ട്രെയിൻ നമ്പർ.16606 നാഗർകോവിൽ-മംഗലാപുരം ഡെയ്‌ലി എക്സ്പ്രസ്
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി ഡെയ്‌ലി എക്‌സ്‌പ്രസിന് (മംഗലാപുരത്ത് നിന്ന് പുറപ്പെടുന്നു) 2023 ജൂലൈ 17 മുതൽ കുളിത്തുറൈ, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് നൽകും.
8. ട്രെയിൻ നമ്പർ.13352 ആലപ്പുഴ - ധൻബാദ് ഡെയ്‌ലി എക്സ്പ്രസ്
2023 ജൂലൈ 17 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ - ധൻബാദ് ഡെയ്‌ലി എക്‌സ്പ്രസിന് എംജിആർ ചെന്നൈ സെൻട്രൽ - നായദുപേട്ട സെക്ഷനിലെ സുല്ലൂർപേട്ട സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.
9.ട്രെയിൻ നമ്പർ. 16188 എറണാകുളം - കാരയ്ക്കൽ ഡെയ്‌ലി എക്സ്പ്രസ്
എറണാകുളം ജംഗ്ഷൻ - കാരക്കൽ ഡെയ്‌ലി എക്സ്പ്രസിന്( എറണാകുളത്ത് നിന്ന് പുറപ്പെടുന്നു). 2023 ജൂലായ് 18 മുതൽ ഈറോഡിലെ കൊടുമുടി സ്റ്റേഷനിൽ അധിക സ്റ്റോപ്പും നൽകും
10.ട്രെയിൻ നമ്പർ.16339 മുംബൈ സി.എസ്.എം.ടി - നാഗർകോവിൽ എക്സ്പ്രസ്
2023 ജൂലായ് 18-ന് മുംബൈ സി.എസ്.എം.ടി യിൽ നിന്ന് പുറപ്പെടുന്ന മുംബൈ സി.എസ്.എം.ടി - നാഗർകോവിൽ ജംഗ്ഷൻ എക്‌സ്‌പ്രസിന് സേലം ജങ്ഷനിലെ നാമക്കൽ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകം
11.ട്രെയിൻ നമ്പർ.16792 പാലക്കാട് - തിരുനെൽവേലി പാലരുവി ഡെയ്‌ലി എക്സ്പ്രസ്
പാലക്കാട് ജംഗ്ഷൻ - തിരുനെൽവേലി ജംഗ്ഷൻ പാലരുവി ഡെയ്‌ലി എക്‌സ്പ്രസിന്(പാലക്കാട് നിന്ന് പുറപ്പെടുന്നു) 2023 ജൂലായ് 18 മുതൽ കൊല്ലം ജംഗ്ഷനിലെ കുണ്ടറ റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.
12.ട്രെയിൻ നമ്പർ.16791 തിരുനെൽവേലി - പാലക്കാട് പാലരുവി ഡെയ്‌ലി എക്സ്പ്രസ്
തിരുനെൽവേലി ജംഗ്ഷൻ - പാലക്കാട് ജംഗ്ഷൻ പാലരുവി ഡെയ്‌ലി എക്‌സ്‌പ്രസിന്( തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നു) 2023 ജൂലൈ 19 മുതൽ കീല കടയത്തിലെ പാവൂർഛത്രം റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും
13.ട്രെയിൻ നമ്പർ.16730 പുനലൂർ-മധുരൈ ഡെയ്‌ലി എക്സ്പ്രസ്
2023 ജൂലായ് 19-ന് പുനലൂരിൽ നിന്ന് പുറപ്പെടുന്ന പുനലൂർ - മധുരൈ ജംഗ്ഷൻ ഡെയ്‌ലി എക്‌സ്പ്രസിന് നാഗർകോവിൽ ജംഗ്ഷനിലെ വള്ളിയൂർ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.