Kerala
![heavy rainy day heavy rainy day](https://www.mediaoneonline.com/h-upload/2024/08/30/1440234-heavy-rainy-day.webp)
Kerala
മലയോര, തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദേശം; 5 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
![](/images/authorplaceholder.jpg?type=1&v=2)
1 Sep 2024 1:18 AM GMT
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
കോഴിക്കോട്: വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര, തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം അറബിക്കടലിലെ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി. ഇത് കേരളത്തെ സ്വാധീനിക്കില്ലെങ്കിലും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ വരുന്ന 3 ദിവസത്തേക്ക് കൂടി ഇടിയോട് കൂടിയ മഴ തുടരും. അതിനിടെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.