Kerala
rain alert kerala
Kerala

തിരുവനന്തപുരത്ത് അതിശക്തമായ മഴക്ക്‌ സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

Web Desk
|
24 May 2024 4:14 PM GMT

ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരത്ത് അതിശക്തമായ മഴക്ക്‌ സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയും ബംഗാൾ ഉൾക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായേക്കും. കേരളതീരം തൊടില്ലെങ്കിലും സംസ്ഥാനത്ത് മഴ കനക്കാൻ ഇത് കാരണമാകും. മഴയിൽ സംസ്ഥാനത്ത് ഇന്നും വ്യാപക നാശനഷ്ടമുണ്ടായി. മഴക്കാലക്കെടുതി നേരിടാൻ സംസ്ഥാനം സുസജ്ജമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

Related Tags :
Similar Posts