Kerala
![heavy rain heavy rain](https://www.mediaoneonline.com/h-upload/2024/10/09/1445600-heavy-rain-umbrella.avif)
Kerala
സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
![](/images/authorplaceholder.jpg?type=1&v=2)
11 Oct 2024 8:11 AM GMT
തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് നിലവിലെ മഴ. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നതോടെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.