Kerala
rainalert, Orange alert,latest malayalam news,weather today,കാലാവസ്ഥ,മഴമുന്നറിയിപ്പ്,ഓറഞ്ച് അലര്‍ട്ട്,മഴവാര്‍ത്ത
Kerala

സംസ്ഥാനത്ത് വ്യാപക മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Web Desk
|
18 Aug 2024 12:45 AM GMT

തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നത്തോടെ മണിമല, അച്ചൻകോവിൽ നദികളിൽ ജാഗ്രതാ നിർദേശം നൽകി.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.



Similar Posts