Kerala
Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ചൂഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴ തുടരും
|6 May 2022 9:20 AM GMT
ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൂഴലിക്കാറ്റ് മുന്നറിയിപ്പ്. ന്യൂനമര്‍ദം ഞായറാഴ്ചയോടെ അസാനി ചുഴലിക്കാറ്റായി മാറിയേക്കും. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം നാളെ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറും. ഞായറാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി 10 ന് ആന്ധ്ര-ഓഡീഷാ തീരത്ത് എത്താനാണ് സാധ്യത. ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഇടി മിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.