Kerala
കെ.ടി.യു വി.സിക്ക് സംരക്ഷണം നൽകണമെന്ന് രാജ്ഭവൻ
Kerala

കെ.ടി.യു വി.സിക്ക് സംരക്ഷണം നൽകണമെന്ന് രാജ്ഭവൻ

Web Desk
|
9 Nov 2022 4:43 AM GMT

ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നിര്‍ദേശം നല്‍കി

തിരുവനന്തപുരം:സാങ്കേതിക സര്‍വകലാശാല വി.സി സിസാ തോമസിന് സംരക്ഷണം നൽകണമെന്ന് രാജ്ഭവൻ. കെ.ടി.യു വി സി യുടെ ചുമതല നിർവഹിക്കാൻ സംരക്ഷണം നൽകണമെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്നും രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് രാജ്ഭവൻ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം,വിസിയെ മാറ്റണമെന്നാവശ്യപ്പെട്ട് സർവകലാശാലയിൽ വിദ്യാർഥികളും സർവീസ് സംഘടനകളും പ്രതിഷേധം നടത്തുകയാണ്. വിസിയായി ചുമതലയേൽക്കുന്ന ദിവസവും വലിയ രീതിയിലുള്ള പ്രതിഷേധമാണ് സിസാതോമസിനെതിരെ ഉയർന്നത്.

അതേസമയം, സാങ്കേതിക സർവകലാശാലയിൽ താത്കാലിക വി.സി.യായി നിയോഗിക്കപ്പെട്ട ഡോ. സിസാ തോമസിനെ തടഞ്ഞതടക്കമുള്ള സംഭവങ്ങളിൽ ഗവർണർ റിപ്പോർട്ടുതേടി. ചുമതലയേൽക്കുന്നതു തടയാൻ ഒരുവിഭാഗം വിദ്യാർഥികളും ജീവനക്കാരും ശ്രമിച്ചതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടുചെയ്യാനാണ് നിർദേശം. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരുടെയും മറ്റും വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട ഗവർണർ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുള്ള നടപടികളെടുക്കാനും നിർദേശിച്ചിട്ടുണ്ട്.

സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച രണ്ട് പേരുകള്‍ തള്ളിക്കൊണ്ടാണ് രാജ്ഭവന്‍ ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. നിലവില്‍ വഹിക്കുന്ന ശാസ്ത്രസാങ്കേതിക ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ പദവിക്ക് പുറമെയാണ് വിസിയുടെ താത്ക്കാലിക ചുമതല.



Similar Posts