Kerala
പരസ്യമായി ജാതി പറഞ്ഞാണ് മൂന്നാറിൽ വോട്ട് പിടിച്ചത് എം.എം മണിക്ക് രാജേന്ദ്രൻ്റെ മറുപടി
Kerala

'പരസ്യമായി ജാതി പറഞ്ഞാണ് മൂന്നാറിൽ വോട്ട് പിടിച്ചത്' എം.എം മണിക്ക് രാജേന്ദ്രൻ്റെ മറുപടി

Web Desk
|
6 Feb 2022 2:53 AM GMT

"എം.എം മണി തനിക്കെതിരെ പ്രസംഗിച്ചാൽ അത് താനും കൂടി കസേരയിട്ട് കേട്ടിരിക്കും"

പരസ്യമായി ജാതി പറഞ്ഞാണ് മൂന്നാറിൽ സി.പി.എം വോട്ട് പിടിച്ചതെന്ന് മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ജാതി സമവായം എന്ന പേരിൽ പറയനും പള്ളനും എന്നൊക്കെ എടുത്തു പറഞ്ഞുവെന്നും ഇത് ശരിയായില്ലെന്നേ താൻ പറഞ്ഞുള്ളൂവെന്നും രാജേന്ദ്രൻ പറഞ്ഞു.

എം.എം മണി പറയാനുള്ളത് പറഞ്ഞോട്ടെ. എം.എം മണി തനിക്കെതിരെ പ്രസംഗിച്ചാൽ അത് താനും കൂടി കസേരയിട്ട് കേട്ടിരിക്കും.എം.എം മണിയെ പേടിച്ചല്ല വാർത്താസമ്മേളനം മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണകമ്മീഷന്റെ കണ്ടെത്തലുകളിൽ പോലും ഇല്ലാത്ത കാര്യമാണ് എല്ലാവരും പറയുന്നത്. ഒരു മുതിർന്ന ആൾ എന്ന നിലയിൽ എം എം മണി പറയുന്നത് കേൾക്കേണ്ടത് ആണെങ്കിൽ കേൾക്കും ഇല്ലാത്തതാണെങ്കിൽ തള്ളിക്കളയുമെന്നും രാജേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനം നടത്തേണ്ടി വന്നാൽ നടത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്ത് നടപടിയെടുത്താലും സി.പി.എം വിടില്ലെന്ന് ദേവികുളം മുൻ എം.എൽ.എ ആയ എസ്. രാജേന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടി എന്ത് നടപടിയെടുത്താലും അംഗീകരിച്ച് പാർട്ടിയിൽ തുടരും. നടപടിയെടുക്കുന്നത് പാർട്ടി കീഴ്‌വഴക്കമാണ്. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

ഇടുക്കി ജില്ലാ സമ്മേളനത്തിൽ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ നിർദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്റെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷണ കമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാർശ നൽകിയതെന്നും ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ജില്ലാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. എം.എം മണി രാജേന്ദ്രനെതിരെ പരസ്യവിമർശനമുയർത്തിയിരുന്നു.

News Summary : Rajendran's reply to MM Mani

Similar Posts