Kerala
Kerala
ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്
|29 Nov 2021 12:45 AM GMT
ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി ജോസ്.കെ.മാണി തന്നെയാണ് മത്സരിക്കുന്നത്. 99 നിയമസഭാംഗങ്ങളുള്ള എല്‍.ഡി.എഫിന് വിജയം ഉറപ്പാണ്.41 അംഗങ്ങളുള്ള യുഡിഎഫ് ശൂരനാട് രാജശേഖരനെയാണ് സ്ഥാനാർത്ഥിയാക്കിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും എം.എല്‍.എമാര്‍ വോട്ടു രേഖപ്പെടുത്തുക. 5 മണിക്കാണ് വോട്ടെണ്ണല്‍.
Summary : Rajya Sabha elections today to fill the vacancy created by the resignation of Jose K. Mani