രാജ്യസഭ സീറ്റ് എല്‍.ജെ.ഡിക്കോ സി.പി.ഐക്കോ? ഇടതുമുന്നണിയില്‍ ചര്‍ച്ച
|രാജ്യസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ചർച്ച ആരംഭിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിൽ ചർച്ച ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ പ്രാഥമിക ഘട്ട ചർച്ച നടത്തി. ജയിക്കാൻ കഴിയുന്ന സീറ്റ് തങ്ങൾക്ക് നൽകണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. എന്നാല്‍ മറ്റ് കക്ഷികളുമായി ചേര്‍ന്ന് കൂടിയാലോചിച്ച് ചർച്ച ചെയ്‍ത ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് സി.പി.എം വ്യക്തമാക്കി. നിലവില്‍ സി.പി.ഐക്ക് ഒരു പ്രതിനിധി മാത്രമാണ് രാജ്യസഭയില്‍ ഉള്ളത്. സിപിഎമ്മിന് നാല് രാജ്യസഭാ എം.പിമാരുണ്ട്.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 31നാണ് വോട്ടെടുപ്പ് നടക്കുക. ഈ മാസം 14 ന് ഇതുംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്.
കോൺഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.കെ ആന്‍റണി, കെ.സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരും കാലാവധി പൂർത്തിയാക്കികേരളം ‐3 , അസം‐2, ഹിമാചൽ പ്രദേശ്‐ 1, നാഗാലാൻറ്‐ 1, ത്രിപുര‐1, പഞ്ചാബ് ‐5 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഒഴിവുവരുന്ന സീറ്റുകള്‍. ആകെ 13 സീറ്റുകളിലാണ് ഒഴിവ് വരുന്നത്.
21ന് നാമനിർദ്ദേശ പത്രിക നൽകാം, 24 വരെ പത്രിക പിൻവലിക്കാന്‍ അവസരമുണ്ടാകും. 31ന് തന്നെ തെരഞ്ഞെടുപ്പ് നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂർത്തിയാക്കും.