മാനസയെ രാഖില്‍ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകര്‍ന്ന ശേഷം- സഹോദരന്‍
|പോലീസ് വിളിപ്പിച്ച ശേഷവും രാഖില്‍ ബന്ധം വിടാൻ തയാറായിരുന്നില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു
മറ്റൊരു പ്രണയം തകർന്ന ശേഷമായിരുന്നു രാഖില്‍ മാനസയെ പരിചയപ്പെട്ടതെന്ന് രാഖിലിന്‍റെ സഹോദരന്‍ രാഹുല്‍. മാനസ തള്ളിപ്പറഞ്ഞത് രാഖിലിനെ ഏറെ വിഷമത്തിലാക്കി. കുറേ ദിവസങ്ങളായി ആരോടും കൂടുതൽ സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാൽ ബന്ധം തുടരാൻ കഴിയുമെന്നായിരുന്നു രാഖിലിന്‍റെ പ്രതീക്ഷ. പോലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ തയാറായിരുന്നില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നാലു തവണ രാഖിൽ മാനസയുമായി സംസാരിച്ചിരുന്നുവെന്ന് സുഹത്ത് ആദിത്യൻ പറഞ്ഞു. രാഖിലിന്‍റെ ബിസിനസ് പങ്കാളി കൂടിയാണ് ആദിത്യൻ. ആദിത്യനുമൊത്താണ് ഇന്‍റീരിയർ ഡിസൈനിങ് ബിസിനസാണ് രാഖില്‍ നടത്തിയത്. 'മാനസ അവഗണിച്ചിട്ടും അവന്‍ പിന്തിരിയാൻ കഴിഞ്ഞില്ല. അവളെ മറക്കാൻ കഴിയില്ലെന്ന് അവൻ പറയുമായിരുന്നു. എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് അറിയണമെന്നുണ്ടായിരുന്നു.' ആദിത്യന്‍ പറഞ്ഞു