Kerala
ഇനി വ്രതശുദ്ധിയുടെ നാളുകൾ; കേരളത്തിൽ റമദാൻ വ്രതാരംഭം
Kerala

ഇനി വ്രതശുദ്ധിയുടെ നാളുകൾ; കേരളത്തിൽ റമദാൻ വ്രതാരംഭം

Web Desk
|
3 April 2022 1:55 AM GMT

കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ രാത്രി നമസ്‌കാരത്തിനായി പള്ളികളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി

കോഴിക്കോട്: കേരളത്തില്‍ റമദാൻ വ്രതാരംഭം. ഇസ്‍ലാം മതവിശ്വാസികള്‍ക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിന രാത്രങ്ങളാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ രാത്രി നമസ്കാരത്തിനായി പള്ളികളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സമൂഹ നോമ്പുതുറയും ദാന ധര്‍മങ്ങളുമായി ഉദാരതയുടെ മാസമായാണ് മുസ്‍ലിംകള്‍ റമദാനെ കാണുന്നത്.

പുണ്യങ്ങളുടെ പൂക്കാലമെന്നാണ് റമദാന്‍ അറിയപ്പെടുന്നത്. പകല്‍ ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചും രാത്രിയില്‍ സമൂഹ നമസ്കാരവും പ്രാര്‍ഥനയുമായി കഴിച്ചു കൂട്ടിയും ഒരു മാസക്കാലം. പലയിടങ്ങളില്‍ മാസപ്പിറ കണ്ടതോടെ ഖാദിമാര്‍ റമദാന്‍ പ്രഖ്യാപിച്ചു.

ആദ്യ ദിനം തറാവീഹ് നമസ്കാരത്തിനായി പള്ളികളില്‍ വിശ്വാസികള്‍ കൂട്ടമായെത്തി. സ്ത്രീകള്‍ക്കായി വീടുകള്‍ കേന്ദ്രീകരിച്ചും നമസ്കാരം നടക്കുന്നുണ്ട്. പ്രാര്‍ഥനകളും സദ്ചര്യകളുമായി വിശ്വാസിയുടെ സമ്പൂര്‍ണ സംസ്കരണമാണ് നോമ്പിലൂടെ നടക്കുന്നത്. ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു വ്രതാരംഭം.

Summary- The holy month of Ramzan begins on Sunday as the new moon was sighted on Saturday

Related Tags :
Similar Posts