Kerala
രാമനാട്ടുകര സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയെയും ഷെഫീഖിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു
Kerala

രാമനാട്ടുകര സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയെയും ഷെഫീഖിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു

Web Desk
|
30 Jun 2021 4:21 AM GMT

ഇന്നലെ രാത്രിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ ഷെഫീഖിനെയും അര്‍ജുന്‍ ആയങ്കിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ദുബൈയില്‍ നിന്നും വരുന്ന ദിവസം അര്‍ജുന്‍ പല തവണ വിളിച്ചിരുന്നുവെന്ന് ഷഫീഖ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.

എന്നാല്‍ സ്വര്‍ണക്കടത്തിന് കൂട്ട് നിന്നിട്ടില്ലെന്ന് അര്‍ജുന്‍ ആയങ്കി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും കഴിഞ്ഞ ദിവസം അര്‍ജുന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആണെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.

തനിക്ക് കേസുമായി ബന്ധമില്ല. പുറത്ത് വന്നതായി പറയപ്പെടുന്ന തൊണ്ണൂറ് ശതമാനം വിവരങ്ങളും വ്യാജമാണ്. തന്റെ നിരപരാധിത്വം താന്‍ തെളിയിച്ചോളാമെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞിരുന്നു. കസ്റ്റംസ് ഓഫീസില്‍ നിന്ന് വൈദ്യപരിശോധനക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം.

Similar Posts