Kerala
രാമനാട്ടുകര സ്വർണക്കവർച്ച കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്
Kerala

രാമനാട്ടുകര സ്വർണക്കവർച്ച കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

Web Desk
|
30 Jun 2021 11:42 AM GMT

കേസിൽ പ്രധാനിയായ കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശിയായ സൂഫിയാനെ റിമാൻഡ് ചെയ്തു

രാമനാട്ടുകര സ്വർണക്കവർച്ചാക്കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. പ്രതികൾക്ക് ജാമ്യം നൽകിയാൽ തുടരന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണ്ണിന് ലഭിച്ചു.

പ്രതികളുടെ പേരിൽ മുൻപും കേസുകൾ ഉണ്ടെന്നും, പ്രതികൾ തെളിവ് നശപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപെടുത്താൻ സാധ്യതയുണ്ടെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും ജാമ്യാപേക്ഷ തള്ളണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികൾ മലപ്പുറം ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജി പരിഗണിക്കാനായി അടുത്തമാസം അഞ്ചിലേക്ക് മാറ്റി. അതേസമയം, കേസിൽ പ്രധാനിയായ കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശിയായ സൂഫിയാനെ റിമാൻഡ് ചെയ്തു. ഇപ്പോൾ പിടിയിലായ സംഘത്തെ നയിച്ചത് സൂഫിയാനാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സംഘത്തിലുൾപ്പെട്ട കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Similar Posts