Kerala
Kerala
കുവൈത്ത് തീപിടിത്തം: ലോക കേരളസഭ മാറ്റി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല
|12 Jun 2024 3:59 PM GMT
മരണത്തിൽ രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു
തിരുവനന്തപുരം: ദക്ഷിണ കുവൈത്തിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോക കേരളസഭ മാറ്റി വയ്ക്കണമെന്ന് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരണത്തിൽ രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു.
ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാഗ്യരാണ് അപകടത്തിനിരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നു. മരിച്ചവരിൽ ഏറെ പേരും മലയാളികളെന്നാണ് വിവരം. ഇവരോടുള്ള ആദര സൂചകമായി ലോക കേരളസഭ നിർത്തിവ യ്ക്കണമെന്ന് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു.