Kerala
വനിതകളെ തഴഞ്ഞതില്‍ അതൃപ്തി; ബിന്ദു കൃഷ്ണക്ക് പിന്തുണയുമായി രമ്യ ഹരിദാസ് എം.പി
Kerala

വനിതകളെ തഴഞ്ഞതില്‍ അതൃപ്തി; ബിന്ദു കൃഷ്ണക്ക് പിന്തുണയുമായി രമ്യ ഹരിദാസ് എം.പി

Web Desk
|
31 Aug 2021 5:02 PM GMT

പാർട്ടിയെ നയിച്ചവരാണ്.. ഏറെ അഭിമാനത്തോടുകൂടി പടിയിറങ്ങുന്ന അവരിലൊരാൾ ബിന്ദുചേച്ചി ആയിരിക്കും..അഞ്ചുവർഷക്കാലം കൊല്ലം ജില്ല കോൺഗ്രസ് കമ്മിറ്റിയെ നയിച്ച ബിന്ദുകൃഷ്ണ. ദീർഘകാല സ്വപ്നമായിരുന്ന കോൺഗ്രസിന്റെ ആസ്ഥാനമന്ദിര പൂർത്തീകരണം..ജനകീയ വിഷയങ്ങളിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് മാത്രം സംസാരിച്ച നേതാവ് ...

ഡി.സി.സി പുനഃസംഘടനയില്‍ വനിതകളെ തഴഞ്ഞതില്‍ പരോക്ഷ വിമര്‍ശനവുമായി രമ്യ ഹരിദാസ് എം.പി. കൊല്ലം ഡി.സി.സി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണയെ പുകഴ്ത്തിയാണ് രമ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഡി.സി.സി പുനഃസംഘടനയില്‍ വനിതകളെ ഒഴിവാക്കിയതിനെതിരെ ബിന്ദു കൃഷ്ണ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രവർത്തകർക്ക് കരുത്തും കരുതലുമാണെന്നും ബിന്ദുചേച്ചി.. പുതിയ ജില്ലാ അധ്യക്ഷൻ മാർ സ്ഥാനമേൽക്കുമ്പോൾ പടിയിറങ്ങുന്നവരെല്ലാം ആത്മാർത്ഥതയോടെ പ്രവർത്തിച്ചവരാണ്..

പാർട്ടിയെ നയിച്ചവരാണ്.. ഏറെ അഭിമാനത്തോടുകൂടി പടിയിറങ്ങുന്ന അവരിലൊരാൾ ബിന്ദുചേച്ചി ആയിരിക്കും..അഞ്ചുവർഷക്കാലം കൊല്ലം ജില്ല കോൺഗ്രസ് കമ്മിറ്റിയെ നയിച്ച ബിന്ദുകൃഷ്ണ. ദീർഘകാല സ്വപ്നമായിരുന്ന കോൺഗ്രസിന്റെ ആസ്ഥാനമന്ദിര പൂർത്തീകരണം..ജനകീയ വിഷയങ്ങളിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് മാത്രം സംസാരിച്ച നേതാവ് ...

കരുത്തുറ്റ നേതൃത്വത്തിലൂടെ ഉറച്ച തീരുമാനത്തിലൂടെ കൊല്ലം ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ നയിച്ച ബിന്ദു ചേച്ചിക്ക് ഏറെ അഭിമാനത്തോടെ തന്നെ പ്രസിഡണ്ട് പദവി ഒഴിയാം..

കാലം കാത്ത് വെക്കുന്ന ഉയർന്ന പദവികൾ കൂടുതൽ ആത്മാർത്ഥതയോടെ നിറവേറ്റാം..എന്നും എന്നെ ഒരു അനുജത്തിയായി ചേർത്തു നിർത്തിയ,എന്നും എന്നെ പിന്തുണച്ച പ്രിയപ്പെട്ട ചേച്ചി..പാർട്ടി പ്രവർത്തകർക്ക് കരുത്തുറ്റ വാക്കായി,പ്രതിസന്ധികളിൽ താങ്ങാകുന്ന കരുതലായി, കൂടുതൽ ആത്മാർത്ഥതയോടെ ദേശീയ-സംസ്ഥാന തലങ്ങളിൽ ഇനിയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കട്ടെ..എല്ലാവിധ ഭാവുകങ്ങളും..

Similar Posts