റാന്നി ജാതി വിവേചനം; ദലിത് കുടുംബങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി
|കേസ് അട്ടിമറിക്കാന്‍ പൊലീസുദ്യോഗസ്ഥരും കൂട്ട് നിന്നുവെന്നാണ് ആരോപണം
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾ കേസ് അന്വേഷിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പരാതി നല്കി. കേസ് അട്ടിമറിക്കാന്‍ പൊലീസുദ്യോഗസ്ഥരും കൂട്ട് നിന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് പരാതി നല്കിയത്.
കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ സൈബി ജോസ് പ്രതിഭാഗം അഭിഭാഷകനായ കേസ് പുനപ്പരിശോധിക്കമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതികള്ക്ക് വേണ്ടി മുന് റാന്നി ഡി.വൈ.എസ്.പി മാത്യു ജോർജും, സി.ഐ സുരേഷ് എം ആറും അനുകൂല നടപടി സ്വീകരിച്ചു. ജാതി വിവേചനം ചൂണ്ടിക്കാട്ടി തങ്ങള് നല്കിയ പരാതി ശരിയായി അന്വേഷിക്കാന് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഇരകള്‍ പരാതിയില്‍ പറയുന്നു. ഇന്നലെ ഈമെയില്‍ മുഖേനയാണ് ഇരകളായ എട്ട് ദളിത് കുടുംബങ്ങള് പരാതി നല്കിയത്