Kerala
Kerala
വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ്; നിയമോപദേശം തേടി 'അമ്മ'
|30 April 2022 8:01 AM GMT
നാളെ എക്സിക്യൂട്ടീവ് യോഗം ചേർന്നേക്കും
കൊച്ചി: നടനും നിർമാതാവുമായി വിജയ്ബാബുവിനെതിരെയുള്ള പരാതിയിൽ താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. സംഭവത്തിൽ വിജയ് ബാബുവിന്റെ വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും. തുടർനടപടികളെക്കുറിച്ചും 'അമ്മ' നിയമോപദേശം തേടിയിട്ടുണ്ട്. 'അമ്മ' എക്സിക്യൂട്ടീവ് അംഗം കൂടിയാണ് വിജയ്ബാബു.
അതേ സമയം മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മറ്റൊരു ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.