Kerala
ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും; അന്വേഷണസംഘം സ്പീക്കർക്ക് കത്ത് നൽകി
Kerala

ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും; അന്വേഷണസംഘം സ്പീക്കർക്ക് കത്ത് നൽകി

Web Desk
|
14 Oct 2022 12:57 AM GMT

എം.എൽ. എ ചൊവ്വാഴ്ച മുതൽ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം

തിരുവനന്തപുരം: ബലാൽസംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം. എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കം പൊലീസ് തുടങ്ങി. ജനപ്രതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണർ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി.

അനുമതി ലഭിച്ചാലുടൻ മൊബൈൽ നമ്പരുകൾ നിരീക്ഷണത്തിലാക്കും. ചൊവ്വാഴ്ച മുതൽ എം.എൽ. എ ഒളിവിലെന്നാണ് പൊലീസിന്റെ നിഗമനം. എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളിൽ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും.

എം.എൽ.എ ആയതിനാൽ അധികനാൾ ഒളിവിൽ കഴിയില്ലന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനാൽ നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാവും കടുത്ത നടപടിയിലെക്ക് കടക്കുക. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി. ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

Similar Posts