ജയസൂര്യയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് ചുമത്തി
|ഷൂട്ടിങ് സെറ്റായ സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ കടന്നുപിടിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു
തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചിയിലെ നടിയുടെ പരാതിയിലാണു നടപടി. ഷൂട്ടിങ് സെറ്റായ സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ കടന്നുപിടിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
സിനിമാമേഖലയിലെ പരാതികളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ പ്രത്യേക അന്വേഷണസംഘം തീരുമാമെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യുന്നത് വിശ്വസനീയത ഉറപ്പുവരുത്തിയതിനു ശേഷമായിരിക്കും. നടൻ സിദ്ദിഖിനെതിരായ പീഡനപരാതിയിൽ യുവനടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.മുകേഷടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആറും ഉടനുണ്ടാകും.
അതിനിടെ, സംവിധായകൻ രഞ്ജിത്തിനെതിരെ പീഡനപരാതിയുമായി യുവാവ് രംഗത്തെത്തിയിട്ടുണ്ട്. യുവതിരക്കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി വി.കെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Summary: Rape case has been registered against the actor Jayasurya