ബലാത്സംഗക്കേസ്: മുൻകൂർ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചു
|ആരോപണങ്ങൾ വ്യാജമാണെന്ന് ഹരജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു
കൊച്ചി: ബലാത്സംഗക്കേസില്‍ മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ആരോപണങ്ങൾ വ്യാജമാണെന്ന് ഹരജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കന്നു.
2016ൽ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അതേസമയം കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടൽ മുറി, പരാതിക്കാരി കാണിച്ചുകൊടുക്കുകയും ചെയ്തു. പീഡനം നടന്നത് '101 ഡി' യിൽ ആണെന്നാണ് നടി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
Watch Video Report