Kerala
Kerala
ബലാത്സംഗക്കേസ്: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യപേക്ഷ വിധിപറയാൻ മാറ്റി
|17 Jun 2022 12:42 PM GMT
ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ വിജയ് ബാബു നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു
കൊച്ചി: യുവനടിയെ ബലാംത്സംഗം ചെയ്തുവെന്ന കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.
ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ വിജയ് ബാബു നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് കോടതി തള്ളുകയും ചെയ്തു. ഈ കേസിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയത്.
വിജയ് ബാബുവിനെതിരായ പീഡന കേസിൽ നിർണായക തെളിവുകളായ വാട്സ്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ളവ കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രഹസ്യ വാദമാണ് രണ്ട് ദിവസം കോടതിയിൽ നടന്നത്.