Kerala

Kerala
തൃശ്ശൂരിൽ വീണ്ടും എലിപ്പനി മരണം

16 July 2024 1:09 PM GMT
നാല് ദിവസത്തിനിടെ രണ്ടാമത്തെ മരണം
തൃശൂർ: തൃശ്ശൂരിൽ വീണ്ടും എലിപ്പനി മരണം. ഗുരുവായൂർ പുന്നത്തൂർ സ്വദേശി സുരേഷ് ജോർജാണ് മരിച്ചത്. 62 വയസായിരുന്നു. പാവറട്ടി സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു. കോട്ടപ്പടി ജിംനേഷ്യത്തിലെ ട്രൈനറാണ്. എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട് സ്വദേശി വിഷ്ണു കഴിഞ്ഞ ദിവസമാണ് മരിച്ചത്.