Kerala
Rationshop in kerala
Kerala

റേഷൻ വിതരണം സ്തംഭനത്തിലേക്കോ? അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽ കുറവ്

Web Desk
|
7 Nov 2024 3:29 AM GMT

വാതിൽപ്പടി വിതരണക്കാർക്കും റേഷൻ വ്യാപാരികൾക്കും മാസങ്ങളായി തുക കുടിശ്ശികയാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം സ്തംഭനത്തിലേക്ക്. ഈ മാസം വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽ ഇല്ല. വാതിൽപ്പടി വിതരണക്കാർക്കും റേഷൻ വ്യാപാരികൾക്കും മാസങ്ങളായി തുക കുടിശ്ശികയാണ്. നാലുമാസത്തെ തുക ലഭിക്കാതെ സാധനങ്ങൾ എത്തിക്കില്ലെന്ന നിലപാടിലാണ് വാതിൽപടി വിതരണക്കാർ.

ഈ മാസം പത്താം തീയതിയോടുകൂടി റേഷൻ കടകളിൽ അവശേഷിക്കുന്ന അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ തീർന്നേക്കും. തുക ലഭിക്കാത്തതിനാൽ വാതിൽ പടി വിതരണക്കാർ സാധനങ്ങൾ റേഷൻ കടകളിലേക്ക് എത്തിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു മാസമായി വാതിൽ പടി വിതരണക്കാർക്ക് തുക കുടിശ്ശികയാണ്. ഈ തുക പൂർണമായി നൽകാതെ ഇനി റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കില്ല എന്ന നിലപാടിലാണ് വിതരണക്കാർ.

രണ്ടുമാസമായി റേഷൻ വ്യാപാരികൾക്കും വേതനം ലഭിച്ചിട്ടില്ല. പലതവണ ഭക്ഷ്യ മന്ത്രിയെ വ്യാപാരികളും വാതിൽപ്പടി വിതരണക്കാരും നേരിട്ട് കണ്ടെങ്കിലും പ്രശ്നപരിഹാരം ആയില്ല.

ഈ മാസം പത്താം തീയതിക്കകം തുക നൽകിയില്ലെങ്കിൽ സപ്ലൈകോ ആസ്ഥാനത്തിന് മുന്നിൽ സമരം നടത്തുമെന്ന മുന്നറിയിപ്പും വാതിൽപ്പടി വിതരണക്കാർ നൽകിയിട്ടുണ്ട്. റേഷൻ മേഖലയിലെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യവും വ്യാപാരികൾ മുന്നോട്ടുവെക്കുന്നു. പണം ലഭിച്ചില്ലെങ്കിൽ റേഷൻ കടകൾ അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേക്ക് പോകാനുള്ള ആലോചനയും വ്യാപാരികൾക്കിടയിൽ നടക്കുന്നുണ്ട്.

watch video report

Similar Posts