'ബാബരിമസ്ജിദ് തകർത്തയിടത്ത് അന്യായമായി നിർമിച്ച കെട്ടിടം മതേതരത്വത്തിന്റെ അടയാളമല്ല'; സാദിഖലി തങ്ങള്‍ക്ക് മറുപടിയുമായി റസാഖ് പാലേരി
|''ഏത് വലിയ സമുദായ നേതാവ് ആ കെട്ടിടത്തെ അംഗീകരിച്ചാലും മതേതരബോധമുള്ള ഇന്ത്യന്‍ ജനത അതിനെ അംഗീകരിക്കാന്‍ തയാറല്ല''
കോഴിക്കോട്: സാദിഖലി തങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി വെല്‍ഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ബാബരിമസ്ജിദ് തകർത്തിടത്ത് അന്യായമായി നിർമിച്ച കെട്ടിടം മതേതരത്വത്തിന്റെ അടയാളമല്ല. അത് സംഘപരിവാറിന്റെ രാഷ്ട്രീയ കെട്ടിടമാണ്. ഏത് വലിയ സമുദായ നേതാവ് അതിനെ അംഗീകരിച്ചാലും മതേതരബോധമുള്ള ഇന്ത്യന്‍ ജനത അതിനെ അംഗീകരിക്കാന്‍ തയാറല്ലെന്ന് റസാഖ് പാലേരി കൂട്ടിചേർത്തു.
കോഴിക്കോട് ഫ്രട്ടേണിറ്റി മൂവ്മെന്‍റ് ഡിഗ്നിറ്റി കോണ്ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു റസാഖ് പാലേരി. ജുഡീഷ്യറി സംഘപരിവാറിന്റെ കുഴലൂത്തുകാരാകുമ്പോള്‍ നിശബ്ദരാകാന്‍ കഴിയില്ലെന്നും പാലേരി പറഞ്ഞു.
ബാബരി മസ്ജിദ് തകർത്ത മണ്ണിൽ ഉയരുന്ന രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യമാണെന്നും അത് മതേതരത്വത്തിൻ്റെ അടയാളമാണെന്നുമാണ് സാദിഖ് അലി തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്