Kerala
Re-appointment of VP Suhaib Maulavi as Palayam Imam
Kerala

പാളയം ഇമാമായി വി.പി സുഹൈബ് മൗലവിക്ക് വീണ്ടും നിയമനം

Web Desk
|
5 Sep 2024 2:57 PM GMT

അഞ്ച് വർഷത്തേക്കാണ് നിയമനം.

തിരുവനന്തപുരം: ഡോ. വി.പി സുഹൈബ് മൗലവിയെ പാളയം ഇമാമായി അഞ്ച് വർഷത്തേക്ക് കൂടി നിയമിച്ചു. ഇമാം നിയമനത്തിനായി പാളയം മുസ്‌ലിം ജമാഅത്ത് രൂപീകരിച്ച പ്രത്യേക ജൂറിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. മലപ്പുറം അരക്കുപറമ്പ് പൂത്തൂർ സ്വദേശിയായ സുഹൈബ് മൗലവി പി. ഷാഹുൽ ഹമീദ് മാസ്റ്റർ, ത്വാഹിറ ദമ്പതികളുടെ മകനാണ്.

ഖത്തർ യൂണിവേഴ്‌സിറ്റിയിൽനിന്ന് ശരീഅ, ഉസൂലുദ്ദീനിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും യുജിസി നെറ്റും നേടിയ സുഹൈബ് മൗലവി എംജി സർവകലാശാലയിൽനിന്ന് പിഎച്ച്ഡിയും നേടി. 'ഖുർആൻ വ്യാഖ്യാന വൈവിധ്യങ്ങളുടെ കാരണങ്ങളും അവയിൽ ഭാഷാപരമായ ചർച്ചകളുടെ സ്വാധീനവും' എന്ന വിഷയത്തിൽ സമർപ്പിച്ച പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ആത്മീയ പ്രവർത്തനങ്ങൾക്ക് പുറമെ തലസ്ഥാന നഗരിയിലെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലും സജീവമാണ് സുഹൈബ് മൗലവി. ഡോ. അലി മുഹ്‌യുദ്ദീൻ ഖുറദാഗി, ഡോ. മുഹമ്മദ് ഉസ്മാൻ ശുബൈർ, ഡോ. അലി മുഹമ്മദി എന്നിവർ പ്രധാന ഗുരുനാഥൻമാരാണ്. ഭാര്യ: ഡോ. ലമീസ്. മക്കൾ: മിസ്അബ്, അമ്മാർ, സാറ, യാസീൻ.

Similar Posts