Kerala
അവർക്ക് വേറെ എന്തെല്ലാം പണികൾ നാട്ടിലുണ്ട്, എന്റെ പുറകെ നടന്നിട്ട് വല്ല കാര്യമുണ്ടോ; റോബിൻ ബസുടമ
Kerala

"അവർക്ക് വേറെ എന്തെല്ലാം പണികൾ നാട്ടിലുണ്ട്, എന്റെ പുറകെ നടന്നിട്ട് വല്ല കാര്യമുണ്ടോ"; റോബിൻ ബസുടമ

Web Desk
|
18 Nov 2023 6:59 AM GMT

അങ്കമാലി, മൂവാറ്റുപുഴ, കൊരട്ടി എന്നിവിടങ്ങളിൽ ബസുടമ ഗിരീഷിന് നാട്ടുകാർ സ്വീകരണം നൽകി. ഇതുവരെ മൂന്നിടങ്ങളിൽ നിന്നാണ് എം.വി.ഡി പിഴ ഈടാക്കിയത്.

തൃശൂർ: പത്തനംതിട്ടയിൽ നിന്ന് യാത്ര ആരംഭിച്ച റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പാലായിലെ പരിശോധനയ്ക്ക് ശേഷം എറണാകുളം അങ്കമാലിയിൽ മോട്ടോർ വാഹന വകുപ്പ് വീണ്ടും പരിശോധിച്ചു. അങ്കമാലി, മൂവാറ്റുപുഴ, കൊരട്ടി എന്നിവിടങ്ങളിൽ ബസുടമ ഗിരീഷിന് നാട്ടുകാർ സ്വീകരണം നൽകി. താൻ നിയമത്തിന്റെ വഴിയിലാണ് മുന്നോട്ടുപോകുന്നതെന്നും ബസ് സർവീസ് നിർത്തലാക്കണമെന്നാണ് ഉദ്ദേശ്യമെന്നും ബസുടമ ഗിരീഷ് പറഞ്ഞു.

എന്തെല്ലാം പണികൾ നാട്ടിലുണ്ട്, എന്റെ പുറകെ നടന്നിട്ട് കാര്യമുണ്ടോയെന്നാണ് ഗിരീഷ് ചോദിക്കുന്നത്. ഇതുവരെ മൂന്നിടത്ത് നിന്ന് പിഴയീടാക്കിയെന്നും പത്തനംതിട്ടയിൽ നിന്ന് മാത്രം 7500 രൂപ ഈടാക്കിയെന്നും ബാക്കി പിന്നീട് വരുമെന്നും ബസുടമ പറഞ്ഞു. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്നും ഗിരീഷ് കൂട്ടിച്ചേർക്കുന്നു.

ഇന്ന് പുലർച്ചെ, ബസ് യാത്ര തുടങ്ങി 200 മീറ്റർ പിന്നിട്ടപ്പോഴാണ് ആദ്യത്തെ പിഴ ചുമത്തിയത്. പെർമിറ്റ് ലംഘനത്തിനാണ് എം.വി.ഡി 7500 രൂപ പിഴ ചുമത്തിയത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എം.വി.ഡി.

Similar Posts