Kerala
adjp ajitkumar
Kerala

എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ; നടപടി പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ

Web Desk
|
12 Sep 2024 2:05 AM GMT

ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശിപാർശ

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബ്.

പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിലാണ് നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശിപാർശ ചെയ്തിരിക്കുന്നത്.

ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക.

അതേസമയം പി.വി അൻവറിന്റെ പരാതിയിൽ എം.ആർ അജിത് കുമാറിന്റെ മൊഴിയെടുക്കും. ഇതിനായി ഉടൻ നോട്ടീസ് നൽകും. മൊഴിയെടുപ്പിന് സാധ്യമായ ദിവസവും സമയവും അറിയിക്കാൻ ഡിജിപി, എഡിജിപിക്ക് കത്ത് അയച്ചു. മൊഴിയെടുക്കലും സംസ്ഥാന പൊലീസ് മേധാവി നേരിട്ട് നടത്തും.

Watch Video Report


Similar Posts