Kerala
Kerala
അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ
|11 Oct 2023 9:41 AM GMT
ശിപാർശ സുപ്രിംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറി
തിരുവനന്തപുരം: അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ. ഇത് സുപ്രിംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറി. എം.ബി സ്നേഹലത, ജോൺസൺ ജോൺ, പി. കൃഷ്ണകുമാർ, ജി. ഗിരീഷ്, സി. പ്രദീപ് കുമാർ എന്നിവരെയാണ് കൊളീജിയം ശിപാർശ ചെയ്തത്.
എം.ബി സ്നേഹലത കൊല്ലം ജില്ലാ ജഡ്ജിയും ജോൺസൺ ജോൺ വയനാട് ജില്ലാ ജഡ്ജിയുമാണ്. തൃശൂർ ജില്ലാ ജഡ്ജിയാണ് ജി. ഗിരീഷ്, സി. പ്രദീപ് കുമാർ കോഴിക്കോട് ജില്ലാ ജഡ്ജിയാണ്. ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് പി. കൃഷ്ണകുമാർ.