Kerala
Recommendation to appoint five District Judges as High Court Judges
Kerala

അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ

Web Desk
|
11 Oct 2023 9:41 AM GMT

ശിപാർശ സുപ്രിംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറി

തിരുവനന്തപുരം: അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ. ഇത് സുപ്രിംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറി. എം.ബി സ്‌നേഹലത, ജോൺസൺ ജോൺ, പി. കൃഷ്ണകുമാർ, ജി. ഗിരീഷ്, സി. പ്രദീപ് കുമാർ എന്നിവരെയാണ് കൊളീജിയം ശിപാർശ ചെയ്തത്.

എം.ബി സ്‌നേഹലത കൊല്ലം ജില്ലാ ജഡ്ജിയും ജോൺസൺ ജോൺ വയനാട് ജില്ലാ ജഡ്ജിയുമാണ്. തൃശൂർ ജില്ലാ ജഡ്ജിയാണ് ജി. ഗിരീഷ്, സി. പ്രദീപ് കുമാർ കോഴിക്കോട് ജില്ലാ ജഡ്ജിയാണ്. ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് പി. കൃഷ്ണകുമാർ.

Related Tags :
Similar Posts