Kerala
Kerala
ഓണദിവസങ്ങളിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന: 10 ദിവസത്തിനിടെ വിറ്റത് 750 കോടിയുടെ മദ്യം
|23 Aug 2021 4:13 AM GMT
ഉത്രാട ദിനത്തില്‍ മാത്രം 85 കോടിയുടെ മദ്യമാണ് സംസ്ഥാന വ്യാപകമായി വിറ്റഴിഞ്ഞത്. ആദ്യമായി ഒരു ഔട്ട്‌ലെറ്റിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റു. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാടത്തിൽ വിറ്റത്.
തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിലുണ്ടായത് റെക്കോർഡ്. 750 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലാണ്. ബെവ്കോയാണ് ഇക്കാര്യം അറിയിച്ചത്.
30 ശതമാനം വിൽപ്പന ബാറുകളിലാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 85 കോടിയുടെ മദ്യമാണ് സംസ്ഥാന വ്യാപകമായി വിറ്റഴിഞ്ഞത്. ആദ്യമായി ഒരു ഔട്ട്‌ലെറ്റിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റു. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാട ദിനത്തില്‍ വിറ്റത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഓൺലൈൻ മദ്യവിൽപ്പനയിൽ 10 ലക്ഷം രൂപയ്ക്കടുത്താണ് വരുമാനം. തിരക്ക് കുറയ്ക്കാൻ 181 അധിക കൗണ്ടറുകൾ ബെവ്‌കോ തുറന്നിരുന്നു.
More to Watch: