Kerala
Recruitment bribery case: Accused KP Basit was brought to Malappuram and evidence was taken
Kerala

നിയമന കോഴക്കേസ്: പ്രതി കെ.പി ബാസിത്തിനെ മലപ്പുറത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി

Web Desk
|
14 Oct 2023 3:00 PM GMT

വൈകുന്നേരം നാലുമണിയോടെയാണ് കന്റോൺമെന്റ് പൊലീസ് ബാസിതുമായി മലപ്പുറം പോലീസ് സ്റ്റേഷനിൽ എത്തിയത്

മലപ്പുറം: നിയമന കോഴക്കേസിൽ പ്രതി കെ.പി ബാസിത്തിനെ മലപ്പുറത്ത് എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. ഗൂഢാലോചന നടത്തിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്. വൈകുന്നേരം നാലുമണിയോടെയാണ് കന്റോൺമെന്റ് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാസിതുമായി മലപ്പുറം പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ആദ്യം മലപ്പുറത്തെ മഹേന്ദ്രപുരി ഹോട്ടലിലാണ് തെളിവെടുപ്പിനായി എത്തിച്ചത്.

നിയമന കോഴക്കേസുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്ന സെപ്റ്റംബർ 27നു ബാസിതും മറ്റു രണ്ടു പേരും ഹോട്ടലിലെ ബാറിൽ എത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. 10 മിനിറ്റ് നേരമാണ് തെളിവെടുപ്പ് നടന്നത്. തുടർന്ന് മഞ്ചേരിയിലെ ഒരു ലോഡ്ജിലും തെളിവെടുപ്പ് നടന്നു.

ഒന്നാം പ്രതി അഖിൽ സജീവിനെ ഇപ്പോൾ മലപ്പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടിലാണ് പൊലീസ്. അഖിൽ സജീവിനെയും ഹരിദാസനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഹരിദാസിനെ പ്രതിയാക്കേണ്ടെന്ന എന്ന തീരുമാനത്തിലാണ് പോലീസ്. എന്നാൽ ഹരിദാസൻ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ മൊഴി നൽകിയതിനും പ്രത്യേക കേസ് എടുക്കാമെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. ബാസിതുമായി പൊലീസ് നാളെയും തെളിവെടുപ്പ് തുടരും.

Similar Posts