Kerala
സ്കൂൾ പ്രവൃത്തി ദിനം കുറച്ചത് വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് ഹരജി; സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
Kerala

സ്കൂൾ പ്രവൃത്തി ദിനം കുറച്ചത് വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് ഹരജി; സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

Web Desk
|
6 Aug 2023 8:09 AM GMT

10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ നിർദേശം

കൊച്ചി: സ്കൂൾ പ്രവൃത്തി ദിനം കുറച്ചതിനെതിരായ ഹരജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ നിർദേശം. 2023-2024 അധ്യായന വർഷത്തിൽ സ്കൂൾ വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവൃത്തി ദിനങ്ങൾ 210 ആയി കുറച്ചിരുന്നു.

അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിന്നീടത് 205 ആക്കി. പ്രവൃത്തി ദിനം ചുരുക്കിയത് വിദ്യാർഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ എബനേസർ ഹയർ സെക്കണ്ടറി സ്കൂളാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രവൃത്തി ദിനം ചുരുക്കിയത് കേരള വിദ്യാഭ്യാസ നിയമത്തിനെതിരാണെന്നും പുതുക്കിയ ദിനങ്ങൾ സിലബസ് തീർക്കാൻ പര്യാപ്തമല്ലെന്നും ഹരജിയിലുണ്ട്.


Similar Posts