Kerala
gro vasu
Kerala

ഗ്രോ വാസുവിനെ വിട്ടയക്കുക; കോഴിക്കോട് മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധം

Web Desk
|
30 July 2023 12:36 PM GMT

കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പരിസരത്ത് സംഘം ചേർന്നതിന് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഗ്രോ വാസുവിനെതിരെ അന്യായമായി ചുമത്തിയ കേസ് പിൻവലിക്കുക അദ്ദേഹത്തെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് പ്രതിഷേധം നടക്കുകയാണ്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് മനുഷ്യാവകാശ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പരിസരത്ത് സംഘം ചേർന്നതിന് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെ സംഘം ചേർന്നു, മാർഗതടസം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി 2016ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ജാമ്യം അംഗീകരിക്കാൻ തയ്യാറാകാത്തതിനാലാണ് കോടതി ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എൽ.പി വാറണ്ട് നിലവിലുണ്ടായിരുന്നു. പിഴ അടയ്ക്കില്ലെന്നും കോടതിയിൽ കേസ് സ്വന്തമായി വാദിക്കുമെന്നും വാസു പറഞ്ഞതായി പൊലീസ് പറയുന്നു.

കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തിൽ വിട്ടെങ്കിലും രേഖകളിൽ ഒപ്പുവെക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയ്യാറായില്ല. മുൻകാല സഹപ്രവർത്തകരായ മോയിൻ ബാപ്പു അടക്കമുള്ളവർ കോടതിയിൽ എത്തി ഗ്രോ വാസുവുമായി ചർച്ച നടത്തിയെങ്കിലും ഭരണകൂടത്തോടുള്ള പ്രതിഷേധമായതിനാൽ കോടതി രേഖകളിൽ ഒപ്പുവെക്കിലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

Similar Posts