മതപരമായ ഒത്തുചേരലുകൾ ഒഴിവാക്കിയിരുന്നെങ്കിൽ കേരളത്തില്‍ കോവിഡ് കേസുകൾ കുറയ്ക്കാമായിരുവെന്ന് നിർദേശം
|മതപരമായ ഒത്തുചേരലുകൾ അനുവദിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിൽ കോവിഡ് കേസുകളുടെ വർധനവ് ഒഴിവാക്കാമായിരുന്നുവെന്ന് കോവിഡുമായി ബന്ധപ്പെട്ട ലാബ് പരിശോധനകൾ നടത്തുന്ന കേന്ദ്രസർക്കാർ ഏജൻസിയായ ഇൻസാകോഗ് ഡയരക്ടർ അനുരാഗ് അഗർവാൾ.
മതപരമായ ഒത്തുചേരലുകൾ അനുവദിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിൽ കോവിഡ് കേസുകളുടെ വർധനവ് ഒഴിവാക്കാമായിരുന്നുവെന്ന് കോവിഡുമായി ബന്ധപ്പെട്ട ലാബ് പരിശോധനകൾ നടത്തുന്ന കേന്ദ്രസർക്കാർ ഏജൻസിയായ ഇൻസാകോഗ് ഡയരക്ടർ അനുരാഗ് അഗർവാൾ. മതപരമായ ഒത്തുചേരലുകൾ അനുവദിച്ചത് മോശം ആശയമായിരുന്നുവെന്നും അവശ്യസേനവങ്ങൾ മാത്രമാണ് സർക്കാർ തുറന്നുകൊടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതപരമായ ഒത്തുചേരലുകൾ അനുവദിച്ചില്ലായിരുന്നുവെങ്കില്‍ 13,000 കോവിഡ് കേസുകളിൽ നിന്ന് 20,000 കേസുകളിലേക്ക് കേരളം എത്തില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയുമായി താരതമ്മ്യപ്പെടുത്തുമ്പോൾ കേരളത്തില്‍ കോവിഡ് വ്യാപനത്തെ പിടിച്ചുനിർത്താനാവുന്നില്ല. ഇവിടെ ഇനിയും കേസുകൾ ഉയരും. വകഭേദം സംഭവിച്ച ഡെൽറ്റ വാരിയന്റാണ് കേരളത്തിൽ അപകടം വിതയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് സെപ്തംബർ-ഒക്ടോബർ മാസങ്ങളിലണ് പ്രതീക്ഷിക്കുന്നത്. രണ്ടാം തരംഗം വിവിധ സമയങ്ങളിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയെന്നതിനാൽ രണ്ടാം തരംഗം അവാസനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനാണ് കോവിഡിൽ നിന്ന് രക്ഷതേടാനുള്ള ഒരേയൊരു മാർഗമെന്നും ഇന്ത്യൻ വാക്‌സിനുകൾക്ക് കോവിഡിൽ നിന്ന് 60 ശതമാനം വരെ സംരക്ഷണം നൽകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തില്‍ ഞായറാഴ്ച 18,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി.