Kerala
അനധികൃത കൊടിമരങ്ങൾ നീക്കിയാൽ ഒരു ഫാക്ടറി തുടങ്ങാനുള്ള ഇരുമ്പ് കിട്ടും: ഹൈക്കോടതി
Kerala

അനധികൃത കൊടിമരങ്ങൾ നീക്കിയാൽ ഒരു ഫാക്ടറി തുടങ്ങാനുള്ള ഇരുമ്പ് കിട്ടും: ഹൈക്കോടതി

Web Desk
|
15 Nov 2021 11:40 AM GMT

കൊടിമരങ്ങളെ തൊട്ടാൽ അടികിട്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും കോടതി വ്യക്തമാക്കി

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾക്കെതിരെ നിലപാട് കർശനമാക്കി ഹൈക്കോടതി. സംസ്ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ പത്തുദിവസത്തിനകം നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു.കൊടിമരങ്ങൾ സ്ഥാപിച്ചവർ സ്വമേധായ നീക്കം ചെയ്തില്ലെങ്കിൽ ഭൂസംരക്ഷണം നിയമപ്രകാരം കർശന നടപടി സ്വീകരിക്കണണെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സംസ്ഥാനത്ത് 42,337 കൊടിമരങ്ങളുള്ളതായി സർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ നിയമവിരുദ്ധമായവ എത്രയെന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർ വ്യക്തമായ മറുപടി നൽകിയില്ല. ഇതോടെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു

തോന്നിയ പോലെ കൊടിമരങ്ങൾ സ്ഥാപിക്കുകയാണെന്നും അടി പേടിച്ച് ഇവ മാറ്റാൻ ആരും ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. അനധികൃത കൊടിമരങ്ങൾ നീക്കിയാൽ ഫാക്ടറി തുടങ്ങാനുള്ള ഇരുമ്പ് കിട്ടുമെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു കൊടിമരത്തിന് 1000 രൂപ കണക്കാക്കിയാലും നാല് കോടിയോളം രൂപയുടെ ഇരുമ്പ് കിട്ടും. ശരിയായ രീതിയിൽ കണക്കെടുത്താൽ അനധികൃത കൊടിമരങ്ങളുടെ എണ്ണം ഇതിലും ഇരട്ടിയാകും.

കൊടിമരങ്ങളെ തൊട്ടാൽ അടികിട്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുള്ളതിനാൽ പൊലീസിന് പോലും ഇക്കാര്യത്തിൽ പേടിയാണെന്നും കോടതി വിമർശിച്ചു.



The High Court has taken a firm stand against illegal flagpoles along roadsides. The court also directed that the flagpoles illegally erected on the roadsides of the state should be removed within ten days.

Similar Posts