Kerala
വാടക ആനുകൂല്യം വെട്ടിക്കുറച്ചു; സംസ്ഥാനത്ത് കാർഷിക വിപണനകേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
Kerala

വാടക ആനുകൂല്യം വെട്ടിക്കുറച്ചു; സംസ്ഥാനത്ത് കാർഷിക വിപണനകേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

Web Desk
|
10 Aug 2022 1:45 AM GMT

നിലവിൽ വിപണന കേന്ദ്രത്തിന്റെ വാടക കേന്ദ്രവിഹിതവും ചേർത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നൽകിയിരുന്നത്.

സംസ്ഥാനത്ത് കർഷകരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കുന്നതിന് സഹായകരമായ കാർഷിക വിപണന കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ.

വാടക ഇനത്തിൽ സംസ്ഥാന സർക്കാർ നൽകിയിരുന്ന ധനസഹായം 50 ശതമാനം വെട്ടിക്കുറച്ചു. ന്യായവില ഉറപ്പാക്കിയിരുന്ന വിപണന കേന്ദ്രങ്ങൾ പൂട്ടുമോ എന്ന ആശങ്കയിലാണ് കർഷകർ.

പതിനഞ്ചാം പഞ്ചവത്സര പദ്ധതി പ്രകാര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വിനിയോഗിക്കുന്നതിന്റെ മാർഗ നിർദേശത്തിലാണ് തുക റദ്ദാക്കിയ വിവരം വ്യക്തമാക്കുന്നത്. നിലവിൽ വിപണന കേന്ദ്രത്തിന്റെ വാടക കേന്ദ്രവിഹിതവും ചേർത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നൽകിയിരുന്നത്. പുതിയ നിർദേശം വന്നതോടെ വാടക പകുതി അതാത് കാർഷീക വിപണന കേന്ദ്രങ്ങൾ കണ്ടത്തേണ്ടി വരും.

സർക്കാർ നടപടി സംസ്ഥാനത്തെ ആയിരത്തിലധികം കാർഷിക വിപണന കേന്ദ്രങ്ങളുടെ പ്രവർത്തനതെയാണ് പ്രതിസന്ധിയിലാക്കുക.

മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ നേരിട്ട കർഷകരെ, കൂടുതൽ ദുരിതത്തിലാക്കുകയാണ് സർക്കാരിന്റെ ഈ തീരുമാനം.

Similar Posts